ഉമ്മന്‍ ചാണ്ടി പ്രഗത്ഭനായ മുഖ്യമന്ത്രി: വെള്ളാപ്പള്ളി

Posted on: February 21, 2016 1:02 pm | Last updated: February 22, 2016 at 8:54 am
SHARE

vellappallyതിരുവനന്തപുരം: കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേരയേയും മൂര്‍ഖനേയും ഒരേ കുട്ടയിലാക്കി കൊത്തുകൊള്ളാതെ കൊണ്ടുപോയത് ഉമ്മന്‍ ചാണ്ടിയുടെ മിടുക്കാണ്. ഈയൊരു കാര്യത്തില്‍ അദ്ദേഹത്തെ സമ്മതിച്ചേ പറ്റുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം നാഗമ്പടത്ത് ശിവഗിരി തീര്‍ത്ഥാടന പവലിയന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയുമായി ധാരണയില്‍ എത്തിയിട്ടില്ല. ചര്‍ച്ച നടത്തുന്നത് ആ പാര്‍ട്ടിയുമായുള്ള ധാരണയെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ വിചാരിച്ചിരുന്നുവെങ്കില്‍ ഈ സര്‍ക്കാരിനെ മറിച്ചിടാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിനുള്ള സാഹചര്യമുണ്ടായില്ല. ഉമ്മന്‍ ചാണ്ടിയുടെ ദൈവവിശ്വാസമായിരിക്കാം സഹായകരമായത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റു സര്‍ക്കാരുകളെ അപേക്ഷിച്ച് ഉമ്മന്‍ ചാണ്ടി തങ്ങളോട് വളരെ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. അവസാരവാദ രാഷ്ട്രീയം എന്ന തന്റെ നിലപാടില്‍ നിന്ന് മാറ്റമില്ല. തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആരുമായും കൂട്ടുകൂടാം. അതില്‍ ഒരു തെറ്റുമില്ല. ഇക്കാര്യമാണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അത് പല തരത്തില്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here