Connect with us

International

ബഹിരാകാശ യാത്ര: അപേക്ഷകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Published

|

Last Updated

വാഷിംഗ്ടണ്‍: ബഹിരാകാശ യാത്രികരാകാനുള്ള അപേക്ഷകളില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് നാസ. 18,300 പേര്‍ ബഹിരാകാശ യാത്രികരാകാന്‍ അപേക്ഷ നല്‍കിയതായി മുന്‍ ബഹിരാകാശ സഞ്ചാരിയും നാസ അഡ്മിനിസ്‌ട്രേറ്ററുമായ ചാര്‍ലി ബോര്‍ഡെന്‍ പറഞ്ഞു. 2017ല്‍ നടക്കുന്ന ബഹിരാകാശ സഞ്ചാര യത്‌നത്തിലേക്കുള്ള അപേക്ഷയുടെ എണ്ണമാണിത്. 2012ലേതിനേക്കാള്‍ മൂന്നിരട്ടി വരുമിത്. അടുത്ത ഒന്നര വര്‍ഷം നാസ നടത്തുന്ന കോഴ്‌സില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മിടുക്കരായ ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തിയാണ് അവസാന പട്ടിക തയ്യാറാക്കുക. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 14 ഭാഗ്യശാലികള്‍ക്കായിരിക്കും ബഹിരാകാശയാത്ര നടത്താനുള്ള അവസരമുണ്ടാകുക. പുതിയ ബാച്ചിന്റെ അപേക്ഷ ക്ഷണിച്ചത് ഡിസംബര്‍ 14 മുതലായിരുന്നു. ഇന്നലെയായിരുന്നു അവസാന തീയതി. തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ശ്യൂന്യാകാശത്തിലൂടെ നടക്കുന്നതിനുള്ള പരിശീലനവും നല്‍കും. ഇവര്‍ക്ക് പിന്നീട് ജോണ്‍സണ്‍സ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ടെക്‌നിക്കല്‍ ചുമതലകള്‍ നല്‍കും.

ഉദ്യോഗാര്‍ഥികള്‍ അമേരിക്കന്‍ പൗരന്‍മാര്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമാണ്. എന്‍ജിനീയറിംഗ്, ശാസ്ത്രം, കണക്ക് എന്നിവയിലുള്ള ബിരുദവും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയവും ആയിരം മണിക്കൂര്‍ വിമാനം പറത്തിയ പരിചയും ഉള്ളവര്‍ക്കേ അപക്ഷിക്കാന്‍ കഴിയൂ. നാസ ആകാശ രോഹകര്‍ക്കായി നടത്തുന്ന ശാരീരിക ക്ഷമതാ പരീക്ഷയിലും വിജയിക്കുന്നവരായിരിക്കും അവസാന റൗണ്ടിലെത്തുക.

---- facebook comment plugin here -----

Latest