പണം കിട്ടി; കോവില്‍മല രാജാവിന് ഇനി കൊട്ടാരം പണിയാം

Posted on: February 21, 2016 11:27 am | Last updated: February 21, 2016 at 11:27 am
SHARE

raman raja mannanതൊടുപുഴ: കോവില്‍ മല ആദിവാസി രാജാവിന് കൊട്ടാരം നിര്‍മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപയുടെയും ഭൂമിയുടെയും ഉത്തരവ് കോവില്‍ മല രാജാവ് രാമന്‍ രാജമന്നാന് റോഷി അഗസ്റ്റിന്‍ എം എല്‍ എ കൈമാറി.കോവില്‍മല മുത്തിയമ്മ ക്ഷേത്രത്തില്‍ നടന്ന കാലാവൂട്ട് മഹോത്സവത്തിന്റെ സമാപന ചടങ്ങിലാണ് ഉത്തരവ് രാജാവിന് കൈമാറിയത്.
ദക്ഷിണേന്ത്യയിലെ തന്നെ ഏക ആദിവാസി രാജാവാണ് കോവില്‍മല രാജാവ്. മന്നാന്‍ സമുദായത്തില്‍പ്പെട്ട കോവില്‍മല രാജവംശത്തേയും ആദിവാസി സമൂഹത്തേയും പറ്റി പഠിക്കാന്‍ വിദേശരാജ്യങ്ങളില്‍ നിന്നുപോലും നിരവധിപേര്‍ കോവില്‍ മലയില്‍ എത്തുന്നുണ്ട്. കോവില്‍മല സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി കൊട്ടാരത്തോടു ചേര്‍ന്നുള്ള ഏതെങ്കിലും സ്ഥലത്ത് ഡോര്‍മെറ്ററി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ പറഞ്ഞു. അടുത്ത കാലാവൂട്ട് മഹോത്സവത്തിനു മുമ്പായി കോവില്‍മല രാജാവിന് വാഹനം അനുവദിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും കോവില്‍മല ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും എം എല്‍ എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here