ആപ്പിളിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം

Posted on: February 21, 2016 12:32 am | Last updated: February 21, 2016 at 12:32 am
SHARE

nbc-fires-donald-trump-after-he-calls-mexicans-rapists-and-drug-runnersവാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ തോക്കുധാരിയുടെ ഫോണ്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് വരെ ആപ്പിളിന്റെ ഫോണ്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സഹായിക്കാന്‍ കമ്പനി വിവരങ്ങള്‍ പുറത്തു വിടുന്നത് വരെ ആപ്പിള്‍ ഫോണ്‍ നിരോധിക്കണമെന്ന് സൗത്ത് കരോലിനയിലെ പോളീസ് ദ്വീപില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് തുറന്നടിച്ചു. ഇതിന് പുറമെ സമാന ആവശ്യമുന്നയിച്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റി്ട്ടു. ഈ പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെ ഐ ഫോണും, സാംസംഗിന്റെ ഫോണും ഉപയോഗിക്കുന്നതായുള്ള പോസ്റ്റിട്ടു.
ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ആപ്പിള്‍ കമ്പനി രംഗത്തെത്തി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ട്രംപ് കഴിഞ്ഞ കാര്യത്തെ കുറിച്ച് വിമര്‍ശിക്കുകയാണെന്നും കമ്പനി പറഞ്ഞു. അമേരിക്കയിലുള്ളവര്‍ ആവശ്യമുള്ളയത്ര ഫോണുകള്‍ ആപ്പിള്‍ കമ്പനി ഉത്പാദിപ്പിക്കുന്നില്ലെന്ന് ട്രംപ് നേരത്തെ കമ്പനിയെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ബെര്‍ണാഡിനോയിലുണ്ടായ വെടിവെപ്പില്‍ ദമ്പതികളായ റിസ് വാന്‍ ഫാറൂഖിന്റെയും തശ്ഫീന്‍ മാലിക്കിന്റെയും ഐ ഫോണ്‍ രഹ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം കമ്പനി അധികൃതര്‍ തള്ളിയിരുന്നു. അന്ന് നടന്ന അവധിയാഘോഷത്തില്‍ 14 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ട്രംപ് കടുത്ത മുസ്‌ലിം വിരുദ്ധതയുടെ പേരില്‍ നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here