പത്താന്‍കോട്ട് ഭീകരാക്രമണം: പാക് അന്വേഷണ സംഘം ഇന്ത്യയിലേക്ക്

Posted on: February 20, 2016 7:27 pm | Last updated: February 20, 2016 at 7:27 pm
SHARE

pathankot
ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്തയിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് പത്രമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ശക്തികളാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫാണ് ആറംഗ അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന് ശക്തി പകരാന്‍ ഇന്ത്യ പാക്കിസ്ഥാന് തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.