Connect with us

Gulf

മന്ത്രാലയങ്ങള്‍ക്ക് പുതിയ മേധാവിമാര്‍

Published

|

Last Updated

ദോഹ: മന്ത്രിസഭാ പുനഃസംഘടനക്കു പിറകേ മന്ത്രാലയങ്ങളുടെ ഉദ്യോഗസ്ഥ നേതൃത്വത്തിലും മാറ്റം. ഭരണവികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഡോ. ഈസ ബിന്‍ സഅദ് ജഫാലി അല്‍ നുഐമിയാണ് മന്ത്രാലയങ്ങളുടെ തലപ്പത്തെ പുതിയ ചുമതലകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. സംയോജിപ്പിച്ച് രൂപവത്കരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്ന്റ്, ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ മീറ്റിംഗിനു ശേഷമാണ് മന്ത്രി തീരുമാനം അറിയിച്ചത്.
25ലധികം വകുപ്പുകള്‍ക്കാണ് മേധാവികളെ നിശ്ചയിച്ചത്. ഏതാനും മുന്‍മേധാവികളെ വിവിധ വകുപ്പുകളില്‍ കണ്‍സള്‍ട്ടന്റുമാരും വിദഗ്ധരുമായും നിശ്ചയിച്ചിട്ടുണ്ട്. പദവികള്‍ക്കും വൈദഗ്ധ്യത്തിനും അനുസരിച്ചാണ് നിയമനങ്ങളെന്ന് ദി പെനിന്‍സുല ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. മിക്ക വകുപ്പുകളിലും നേരത്തേയുള്ള മേധാവികള്‍ തന്നെ തുടരുകയാണ്.
അലി അല്‍ സആദ മിനിസ്റ്റേഴ്‌സ് ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളും മേധാവികളും: മറിയം അശ്കര്‍ അല്‍ ഇമാദി (ഇന്റേണല്‍ ഓഡിറ്റ്), ശൈഖ നൂറ ബിന്‍ത് ഹമദ് അല്‍ താനി (പ്ലാനിംഗ് ആന്‍ഡ് ക്വാളിറ്റി), മിശാല്‍ അബ്ദുല്‍ അസീസ് അല്‍ മുസ്‌ലിം (ലീഗല്‍ അഫയേഴ്‌സ്), അബ്ദുര്‍റഹ്മാന്‍ അല്‍ ഖമീസ് (പബ്ലിക് റിലേഷന്‍സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), മുസ്‌ലിം അല്‍ റാശിദി (സര്‍വീസസ് കോംപ്ലക്‌സ്), ഉമൈര്‍ അല്‍ നുഐമി (ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്).
മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ക്കു കീഴിലുള്ള വിവിധ വകുപ്പു മേധാവികള്‍: അബ്ദുല്ല മുഹമ്മദ് അല്‍ മറൈഖി (നാഷനല്‍ ഹ്യൂമന്‍ റിസോഴ്‌സ്), ശൈഖ് ഫൈസല്‍ ബിന്‍ ഖലീഫ അല്‍ താനി (ഹ്യൂമന്‍ റിസോഴ്‌സസ്, ആക്ടിംഗ് ഹെഡ് ഓഫ് ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍), യൂസുഫ് അല്‍ മുസാഫിര്‍ (ഐ ടി). മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പു മേധവികള്‍: നാസര്‍ ഖലീഫ അല്‍ ഖലീഫ (വേജസ് ആന്‍ഡ് സാലറീസ്), നൂറ റാശിദ് അല്‍ നുഐമി (സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം), അബ്ദുല്‍ അസീസ് ഹസന്‍ അല്‍ ഇബ്രാഹിം (പോളിസീസ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സസ് പ്ലാനിംഗ്), ഇബ്രാഹിം അല്‍ ഖുബൈസി (ക്വാളിറ്റി ആന്‍ഡ് കണ്‍ട്രോള്‍).
ലേബര്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍ക്കു കീഴിലുള്ള വകുപ്പു മേധാവികള്‍: ഖാലിദ് അബ്ദുല്ല അല്‍ ഗാനിം (ഇന്റര്‍നാഷനല്‍ ലേബര്‍ റിലേഷന്‍സ്), ഫവാസ് അല്‍ റീസ് (റിക്രൂട്ട്‌മെന്റ്), സാലിഹ് അല്‍ ശആവി (ലേബര്‍ റിലേഷന്‍സ്), മുഹമ്മദ് അല്‍ മീര്‍ (ലേബര്‍ ഇന്‍സ്‌പെക്ഷന്‍). സോഷ്യല്‍ അഫയേഴ്‌സ് വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കു കീഴിലുള്ള മേധാവികള്‍: ഗാനിം അല്‍ കുവാരി (സോഷ്യല്‍ സെക്യൂരിറ്റി), നജാത്ത് അല്‍ അബ്ദുല്ല (ഫാമിലി അഫയേഴ്‌സ്), ഹമദ് അബ്ദുല്ല ഉബാദാന്‍ (ഹൗസിംഗ്), അലി അല്‍ അജ്ജി (പ്രൈവറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് അസോസിയേഷന്‍സ്). ഇന്‍സ്റ്റിറ്റയൂട്ട് ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറലിനു കീഴിലുള്ള വകുപ്പുകളുടെ മേധാവികള്‍: അബ്ദുല്‍ അസീസ് അല്‍ മുജ്‌ലി (ട്രെയ്‌നിംഗ്), അലി ഗാനിം അല്‍ മുഹന്നദി (ട്രെയ്‌നിംഗ് സര്‍വീസ്).

Latest