കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു

Posted on: February 20, 2016 6:18 pm | Last updated: February 20, 2016 at 6:18 pm
SHARE

കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മറ്റി നിലവില്‍ വന്നു. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രഥമ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്. പ്രസിഡന്റായി സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയെയും ജനറല്‍ സെക്രട്ടറിയായി എസ് എ ഹമീദ് മൗലവി ആലമ്പാടിയേയും ഫിനാന്‍സ് സെക്രട്ടറിയായി ടി സി മുഹമ്മദ് കുഞ്ഞി ഹാജിയേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ : കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്രാഹീം ഹാജി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, ഇബ്രാഹീം ഹാജി ഉപ്പള (വൈസ് പ്രസി.) സുലൈമാന്‍ കരിവെള്ളൂര്‍, ഇപിഎം കുട്ടി മൗലവി, അബ്ദുല്‍ ഹകീം കളനാട്, കെഎച്ച് അബ്ദുല്ല മാസ്റ്റര്‍ (സെക്രട്ടറിമാര്‍)
സംസ്ഥാന കൗണ്‍ലര്‍മാരായി സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹമീദ് മൗലവി ആലമ്പാടി ടിസി മുഹമ്മദ് കുഞ്ഞി ഹാജി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സിഅബ്ദുല്ല ഹാജി ചിത്താരി, മൂസല്‍ മദനി അല്‍ ബിശാറ, എംടിപി അബ്ദു റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊലമ്പാടി, മുക്രി ഇബ്രാഹീം ഹാജി, ഇ.പി.എം കുട്ടി, അബ്ദുല്‍ ഹകീം കളനാട്, സയ്യിദ് ജമലുല്ലൈലി ബേക്കല്‍ എന്നിവരെ തെരെഞ്ഞടുത്തു. 51 അംഗ നിര്‍വ്വാഹക സമിതിയേയും തെരെഞ്ഞുത്തു.
സോണില്‍ നിന്നും മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ തെരെഞ്ഞെടുത്ത കൗണ്‍സിലര്‍മാരാണ് കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ചത്. ജില്ലയിലെ സമസ്ത, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എസ്.എഫ്, എസ്.എം.എ ജില്ലാ ഭാരവാഹികളും പ്രതിനിധികളായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. യു. സി മജീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.