Connect with us

Eranakulam

കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് വിഎം സുധീരന്‍

Published

|

Last Updated

കൊച്ചി: കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. നേതാക്കള്‍ക്ക് കെപിസിസി നേതൃയോഗങ്ങളില്‍ അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. യോഗത്തില്‍ പറയാതെ പുറത്തിറങ്ങി അഭിപ്രായം പറയുന്നത് യുഡിഎഫിനു അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷത്തെ ബാധിക്കുമെന്നും വി.എം.സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ കുറ്റിയാടി നിയമസഭാ മണ്ഡലം ഇത്തവണ ലീഗിന് നല്‍കരുതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഎം സുധീരന്റെ പ്രസ്താവനകള്‍ക്കെതിരെ രംഗത്തെത്തിയത്.