Connect with us

Ongoing News

വിരമിക്കല്‍ മത്സരത്തില്‍ ബ്രണ്ടം മക്കല്ലത്തിന് ടെസ്റ്റിലെ അധിവേഗ സെഞ്ചുറി

Published

|

Last Updated

ബ്രണ്ടം മക്കല്ലം

ക്രൈസ്റ്റ്ചര്‍ച്ച്: വിരമിക്കല്‍ മത്സരത്തിനിറങ്ങിയ ന്യൂസിലാന്റ് താരം ബ്രണ്ടം മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ്. ഹാഗ്ലെ ഓവലില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് വെടി്‌ക്കെട്ട് ബാറ്റ്‌സ്മാന്‍ മക്കല്ലം ടെസറ്റ് സെഞ്ചുറിയുടെ റെക്കോര്‍ഡ് കുറിച്ചത്. 54 പന്തില്‍ നിന്നായിരുന്നു മക്കല്ലത്തിന്റെ സെഞ്ചുറി. വെസ്റ്റന്‍ഡീസ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സും പാക്ക് താരം മിസ്ബഹുല്‍ ഹഖിന്റെയും റെക്കോര്‍ഡാണ് മക്കല്ലം ഇന്ന് സ്വന്തം പേരില്‍ കുറിച്ചത്.
1985 ഇംഗ്ലണ്ടിനെതിരെയായിരുന്നു റിച്ചാര്‍ഡ്‌സിന്റെ പ്രകടനം. 2014ല്‍ അബുദാബിയില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മിസ്ബയുടെ അതിവേഗ സെഞ്ചുറി.
79 പന്തില്‍ 21 ബൗണ്ടറിയും ആറു സിക്‌സറുമുള്‍പ്പടെ 145 റണ്‍സെടുത്ത മക്കല്ലം പാറ്റിന്‍സന്റെ പന്തില്‍ പുറത്തായി.ഇന്നത്തെ മത്സരത്തോടെ മറ്റൊരു റെക്കോര്‍ഡുമകൂടെ മക്കല്ലം മറികടന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ചുകൂട്ടിയ താരമായും ന്യൂസിലാന്റ് ക്യാപ്റ്റന്‍ മാറി. ഇന്ന് നേടിയ ആറ് സിക്‌സര്‍ ഉള്‍പ്പടെ മക്കല്ലത്തിന്റെ സിക്‌സര്‍ നേട്ടം 106 ആയി. 100 സിക്‌സറുമായി ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റാറ്റ് രണ്ടാം സ്ഥാനത്ത്.
എന്നാല്‍ നിര്‍ണായക ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലാന്റ് 370 റണ്‍സിന് പുറത്തായി.