പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബോര്‍ഡ്

Posted on: February 20, 2016 11:39 am | Last updated: February 21, 2016 at 11:12 am
SHARE

P-Jayarajan 2കോഴിക്കോട്: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ബോര്‍ഡ്. അഞ്ച് അംഗ മെഡിക്കല്‍ സംഘമാണ് ജയരാജനെ പരിശോധിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് തലശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കണ്ണൂര്‍ ജയില്‍ സുപ്രണ്ടിന് കൈമാറിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ജയരാജന്‍.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജയരാജന്‍ കീഴടങ്ങിയത്. തുടര്‍ന്ന് യുഎപിഎ ചുമത്തി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിജി അനില്‍കുമാര്‍ മാര്‍ച്ച് 11വരെ ജയരാജനെ റിമാന്‍ഡ് ചെയ്തങ്കിലും വിദഗ്ദ ചികിത്സ ആവശ്യാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
എന്നാല്‍,റിമാന്‍ഡ് പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കണമെന്നാണ് നിയമം. അടിയന്തിര ആവശ്യത്തിന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാലും 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ തുടരരുതെന്ന് ചട്ടത്തിലുള്ളതിനാലാണ് ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here