കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവത്തിന് ഉജ്ജ്വല തുടക്കം

Posted on: February 20, 2016 11:21 am | Last updated: February 20, 2016 at 11:21 am
SHARE

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രാമോത്സവ് 2016 ന് കൂട്ടയോട്ടത്തോടെ തുടക്കമായി. നോര്‍ത്ത് കാരശ്ശേരിയിലെ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി മുഖ്യപരിശീലകന്‍ ടോമി ചെറിയാന്‍ ഫഌഗ് ഓഫ് ചെയ്തു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി കെ വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല, അംഗങ്ങളായ സവാദ് ഇബ്‌റാഹിം, എം ടി അശ്‌റഫ്, ജി അബ്ദുല്‍ അക്ബര്‍, പി പി ശിഹാബ്, അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, ആഇശ, ലത സുനില, രമ്യ, സംഘാടക സമിതി അംഗങ്ങളായ ബാബു മാസ്റ്റര്‍, ഷക്കീബ്, ഇ പി ബാബു, അജിത്ത് കളരികണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പൈക്ക നാഷനല്‍ അത്‌ലറ്റിക് മീറ്റിലെ സുവര്‍ണ താരം അരുണ്‍ എ സി കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി. കൂട്ടയോട്ടം മുരിങ്ങംപുറായിയില്‍ സമാപിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇന്ന് മുതല്‍ വിവിധ കായിക മത്സരങ്ങള്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here