മാനസിക രോഗിയായ ദലിത് യുവാവിന് ക്രൂര മര്‍ദനം

Posted on: February 20, 2016 11:20 am | Last updated: February 20, 2016 at 11:20 am
SHARE

മുക്കം: മാനസിക രോഗിയായ ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ആനക്കാംപൊയില്‍ പുതിയ വീട്ടില്‍ ബിനീഷ് (27) ആണ് മര്‍ദനത്തിനിരയായത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
നട്ടെല്ലിന് പരുക്കേറ്റ ബിനീഷ് മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ ബൈക്കിലെത്തി കല്ലും വടിയുമായി മര്‍ദിച്ച ശേഷം നിലത്തിട്ട് ചവിട്ടി അസ്ഥി ഒടിക്കുകയായിരുന്നുവെന്ന് ബിനീഷിന്റെ മാതാവ് ലീല പറഞ്ഞു. ബിനീഷിന് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പോലും മറ്റുള്ളവരുടെ സഹായം അവശ്യമാണ്.
അതേ സമയം, അക്രമണത്തിന് പിന്നില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് പട്ടികജാതി ക്ഷേമസമിതി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here