Connect with us

Kozhikode

അധികാരികളുടെ നിസ്സംഗത ഗൗരവമായി കാണണം: അലി അബ്ദുല്ല

Published

|

Last Updated

മുക്കം: വിദ്യാഭ്യാസ മുന്നേറ്റത്തിനൊപ്പം മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമാണ് മര്‍കസ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല.
വൈരത്തിന്റെ പേരില്‍ അഭിഭാഷകര്‍ പോലും ഉറഞ്ഞു തുള്ളുമ്പോള്‍ രാജ്യത്തിന്റെ അധികാരികള്‍ കാണിക്കുന്ന നിസ്സംഗത ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14 മുതല്‍ 17 വരെ നടക്കുന്ന മരഞ്ചാട്ടി മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സ് ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം തിരുവമ്പാടിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുപതിന പരിപാടികളോടെ നടക്കുന്ന സമ്മേളന പ്രചാരണോദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, അല്‍ ഇര്‍ശാദ് ചെയര്‍മാന്‍ സി കെ ഹുസൈന്‍ നിബാരി, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോളി ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുര്‍റഹ്മാന്‍ കപ്പലാട്ട്, എസ് വൈ എസ് മുക്കം സോണ്‍ പ്രസിഡന്റ് സി കെ ശമീര്‍ മാസ്റ്റര്‍, കെ കെ കുഞ്ഞമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, മജീദ് തവരയില്‍, നാസര്‍ തോട്ടത്തിന്‍ കടവ് പ്രസംഗിച്ചു.

Latest