അര്‍ണാബ് ഗോസ്വാമിക്ക് ചുവന്ന റോസാ പുഷ്പം സമര്‍പ്പിച്ച് സംവിധായകന്‍ ആഷിക് അബു

Posted on: February 20, 2016 11:05 am | Last updated: February 20, 2016 at 11:05 am
SHARE

aashiq abuകോഴിക്കോട്: ജെഎന്‍യു വിഷയത്തില്‍ വീണ്ടും പ്രതിഷേധവുമായി സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധിയെ നിലപാട് വിശദീകരിക്കാന്‍ അനുവദിക്കാതിരുന്ന ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെയാണ് ഇത്തവണ ആഷിക് രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ട് അഫ്‌സല്‍ ഗുരു അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചുവെന്ന വിദ്യാര്‍ത്ഥി പ്രതിനിധിയുടെ വിശദീകരണത്തിനു കാത്തു നില്‍ക്കാത്ത അര്‍ണാബിന്റെ നടപടിയെ ആഷിക് വിമര്‍ശിക്കുന്നു.

നിരപരാധിയും പാവപ്പെട്ടവനും പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ ഒരു പാവം ഇന്ത്യകാരനെ രാജ്യദ്രോഹി ആക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിച്ച് രാജ്യം നശിപ്പിക്കുകയും ചെയ്യുകയാണെന്ന് ആഷിക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. അര്‍ണാബ് ഗോസ്വാമിക് ഒരു ചുവന്ന റോസാ പുഷ്പം സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അര്‍ണാബ് ഗോസ്വാമിക്ക് ചുവന്ന റോസാ പുഷ്പം സമര്‍പ്പിച്ച് ആഷിക് അബു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.……
ഹോളിവുഡ് ആക്ഷന്‍ സിനിമകളുടെ ബാക്ക്‌ഗ്രൌണ്ട് സ്‌കോറുപോലും തോറ്റുപോകുന്ന രീതിയില്‍ വാര്‍ത്തകള്‍ക്ക് നാടകീയ മ്യൂസിക്, സ്‌ക്രീന്‍ കത്തുപിടിക്കുന്ന, ബോംബ് സ്‌പോടനങ്ങള്‍ പോലെ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്.
ആരെയും ഒന്നും പറയാന്‍ സമ്മതിക്കാതെ അവരെ നിഷ്‌കരുണം അടിച്ചിരുത്തുക, രാജ്യത്തോട് നമുക്കുള്ള സ്‌നേഹവും ആദരവും അളന്നുകുറിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കുക. രാജ്യത്തിന് വേണ്ടി പൊരുതിമരിച്ച പട്ടാളക്കാരോട് ‘അവര്‍’ കുറച്ചുപേര്‍ക്ക് മാത്രമേ നന്ദിയുള്ളൂ എന്ന് വരുത്തുക. നിരപരാധിയും പാവപെട്ടവനും പുരോഗമനവാദിയും കമ്മ്യൂണിസ്റ്റുമായ ഒരു പാവം ഇന്ത്യകാരനെ രാജ്യദ്രോഹി ആക്കുക.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമ്മില്‍ തല്ലിച്ച് രാജ്യം നശിപ്പിക്കുക.
മഹാനായ ശ്രി അര്‍നാബ് ഗോസ്വാമിക് ഒരു ചുവന്ന റോസാ പുഷ്പം സമര്‍പ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here