കനയ്യ കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Posted on: February 20, 2016 10:45 am | Last updated: February 20, 2016 at 7:10 pm
SHARE

kanayya kumarന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും സര്‍വ്വകലാശാല മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്കുമെതികെ കോടതിയലക്ഷ്യ ഹര്‍ജി.അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. സുപ്രീം കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.

അതിനിടെ കനയ്യ കുമാറിന്റെതായി പുറത്ത് വന്ന മൊഴി പോലീസ് നിബന്ധപൂര്‍വ്വം രേഖപ്പെടുത്തിയതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. സ്വമേധയാ നല്‍കിയതല്ല മൊഴിയെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കനയ്യ കുമാറിന് എതിരെ ഉണ്ടായ ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നും റിപ്പോര്‍ട്ടിലുണ്ട് . കനിയയുടെ സുരക്ഷയില്‍ കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.