ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ അന്തരിച്ചു

Posted on: February 20, 2016 10:16 am | Last updated: February 20, 2016 at 10:16 am

umberto echoറോം: പ്രശസ്ത ഇറ്റാലിയന്‍ സാഹിത്യകാരന്‍ ഉമ്പര്‍ട്ടോ എക്കോ(84)അന്തരിച്ചു. വളരെ നാളുകളായി ക്യാന്‍സര്‍ രോഗബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ അന്ത്യം വടക്കന്‍ ഇറ്റലിയിലെ സ്വവസതിയിലായിരുന്നു. ഫുക്കോയുടെ പെന്‍ഡുലം, ദ നെയിം ഓഫ് ദ റോസ്, ദ ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍,ന്യൂമറോ സീറോ എന്നിവയാണ് പ്രധാനകൃതികള്‍.

നോവലെഴുത്തിനു പിറകെ ബാലസാഹിത്യത്തിലും, നിരൂപണത്തിലും വലിയ സംഭാവനകള്‍ നല്‍കിയ ഇദ്ദേഹം ഏതാനും നാളുകള്‍ മുമ്പ് വരെ സാഹിത്യരംഗത്ത് സജീവമായിരുന്നു.