Connect with us

Kerala

അടിമപ്പണി: യുവാക്കളെ ഗള്‍ഫിലേക്കയച്ച ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

ഹരിപ്പാട്: സഊദിയില്‍ ജോലി വാഗ്ദാനം നല്‍കി കൊണ്ടുപോയ മലയാളികളായ മൂന്ന് യുവാക്കള്‍ക്ക് അറബിയുടെ ക്രൂരമര്‍ദനവും അടിമപ്പണിയും സഹിക്കേണ്ടിവന്ന സംഭവത്തില്‍ യുവാക്കളെ ഗള്‍ഫിലേക്കയച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി ഷഫ്‌ന മന്‍സിലില്‍ ഷംനാദ് ബഷീറിനെയാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് സഊദിയില്‍ ആഹാരവും വെള്ളവും കിട്ടാതെ അറബിയുടെ അടിമപ്പണി ചെയ്ത് ക്രൂരമര്‍ദനത്തിന് ഇരയായത്. അധികൃതരുടെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് യുവാക്കളെ നാട്ടിലെത്തിച്ചിരുന്നു. പോലീസ് പ്രതികള്‍ക്ക് വേണ്ടി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് ഗള്‍ഫില്‍ നിന്ന് ചെന്നൈയില്‍ എത്തിയ ഷംനാദിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞ് വെച്ച് കരീലക്കുളങ്ങര പോലീസില്‍ വിവരമറിയിച്ചു. എസ് ഐ. എം സുധിലാല്‍, എ എസ് ഐ സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest