വിസ്ഡം സിവില്‍ സര്‍വീസ് പ്രീ-കോച്ചിംഗ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു

Posted on: February 20, 2016 5:07 am | Last updated: February 20, 2016 at 12:08 am

കോഴിക്കോട്: വിസ്ഡം സിവില്‍ സര്‍വീസ് അക്കദമിക്ക് കീഴില്‍ 2016- 17 അധ്യയന വര്‍ഷം പ്രീ- കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് താല്‍പര്യമുള്ള സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വീസ് ആഭിമുഖ്യം വളര്‍ത്തുക, പി എസ് സി, യു പി എസ് സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുക, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠന മികവിനുള്ള നൂതന തന്ത്രങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ക്കായി നാല് വര്‍ഷമായി പ്രീകോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്.
അടുത്ത അധ്യയന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഈ മാസം 29. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും 9961786500, 8281149326 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.