Daily Archives: February 20, 2016

അവശ പ്രവാസി പെൻഷൻ അഥവാ സംസ്ഥാന ബജറ്റ്

പ്രവാസം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്നു പ്രവാസത്തുള്ള പലരും പാർട്ടികളുടെ തലപ്പത്തും നിയമനിർമാണസഭകളിലും മന്ത്രിസഭകളിൽ വരെ ഉണ്ടാകുമായിരുന്നവരുണ്ട്. രാഷ്ട്രീയേതര സാമൂഹിക പ്രസ്ഥാനങ്ങൾക്ക് എത്ര പ്രതിഭാധനവും നേതൃപ്രാധാന്യമുള്ളവരെയുമാണ് നഷ്ടപ്പെട്ടത്. ശാസ്ത്ര, സാങ്കേതിക, സാംപത്തിക രംഗത്ത് വൈദഗ്ധ്യമുള്ളവരും മികച്ച മാനേജ്മെന്റ് വ്യക്തിതത്വങ്ങളും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമെല്ലാം നാടിനാൽ നാടു കടത്തപ്പെട്ടിട്ടുണ്ട്.