അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: February 19, 2016 9:34 pm | Last updated: February 19, 2016 at 9:34 pm
SHARE

AKBAR-kakkattilഅജ്മാന്‍: കഥാകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്ന അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ‘താനാളൂര്‍ യൂത്ത് സോഷ്യല്‍ ആന്റ് കല്‍ചറല്‍ ഫോറം’ അനുശോചിച്ചു. എഴുത്തുകാരന്റെ സമൂഹിക ബാധ്യത എന്താണെന്ന് അറിഞ്ഞ കഥാകൃത്തായിരുന്നു അക്ബര്‍ കക്കട്ടില്‍. സ്വന്തം കഥയും നോവലുമെല്ലാം സമൂഹത്തിന്റെ ഉന്നതിക്കു വേണ്ടിയുള്ളതായിരുന്നു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും രചനയിലൂടെ ശക്തമായി എതിര്‍ത്തിരുന്ന, പ്രവാസികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് യോഗം അഭിപ്രായപ്പെട്ടു. ശഫീഖ് താനാളൂര്‍, ഷമീം, സലീം പച്‌കൊ, റശീദ്, ഗഫൂര്‍ വട്ടത്താണി, അസ്‌ലം സംസാരിച്ചു.