ഒ എന്‍ വി യെ അനുസ്മരിച്ചു

Posted on: February 19, 2016 9:29 pm | Last updated: February 19, 2016 at 9:29 pm

onvഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഒ എന്‍ വിയെ അനുസ്മരിച്ചു.
മലയാളത്തെ സ്‌നേഹിച്ചതോടൊപ്പം അന്യഭാഷാ സ്‌നേഹവും കാത്തു സൂക്ഷിച്ച ജനകീയ കവിയാണ് ഒ എന്‍ വി യെന്ന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ബിജു സോമന്‍, വി നാരായണന്‍ നായര്‍, അരവിന്ദന്‍ പണിക്കശ്ശേരി, ഡോ. മുരളി മുല്ലക്കര, സലീം അയ്യനേത്ത്, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ഹണി ഭാസ്‌കര്‍ എന്നിവരും ഒ എന്‍ വി യെ അനുസ്മരിച്ചു സംസാരിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒ എന്‍ വിയുടെ കവിതകളും ഗാനങ്ങളും ആലപിച്ച് ഗാനാഞ്ജലിയര്‍പ്പിച്ചു.