ബംഗാളിലെ സിപിഎം ബന്ധം: തീരുമാനമായില്ലെന്ന് കോണ്‍ഗ്രസ്

Posted on: February 19, 2016 9:26 pm | Last updated: February 19, 2016 at 9:26 pm
SHARE

congress and cpmന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഹകരിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ്. സിപിഎമ്മുമായി സഖ്യമോ, സഹകരണവുമോ സംബന്ധിച്ചു പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് എഐഎസി വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു.

തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സഖ്യം സംബന്ധിച്ചു പലതരം നിര്‍ദേശങ്ങള്‍ ഉയരുക സ്വാഭാവികം. എന്നാല്‍ ബംഗാളിലെ കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. ഓരോ സംസ്ഥാനങ്ങളിലേയും വ്യത്യസ്ത സാഹചര്യങ്ങളാണെന്നും അഭിഷേക് സിംഗ്‌വി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here