ജീപ്പാസ് ഉത്പന്നങ്ങള്‍ പുതിയ പാക്കിംഗില്‍

Posted on: February 19, 2016 8:28 pm | Last updated: February 19, 2016 at 8:28 pm
SHARE

Geepasദുബൈ: കൂടുതല്‍ നിലവാരത്തിലും മികച്ച രൂപകല്‍പനയിലുമുള്ള പാക്കിംഗുകളോടെ ജീപാസ് ഉത്പന്നങ്ങള്‍ വിപണിയിലെത്തി. ഉപഭോക്താക്കളെ സംതൃപ്തരാക്കുന്ന തരത്തിലുള്ളതാണ് പുതിയ രൂപത്തിലുള്ള പാക്കിംഗുകള്‍ എന്ന് അധികൃതര്‍ പറഞ്ഞു. ഗുണമേന്മയുള്ള നല്ല ഉത്പന്നങ്ങള്‍ അതിനൊത്ത പാക്കിംഗുകളോടെയാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. വിപണിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീപാസിന്റെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടുണ്ടെന്ന് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ടി എന്‍ നിസാര്‍ പറഞ്ഞു. വീട്ടുപകരണങ്ങള്‍, റീ ചാര്‍ജബിള്‍ ഫാന്‍, കാര്‍ വാഷര്‍, ടെലിഫോണ്‍ തുടങ്ങി ലോകമെമ്പാടും നിരവധി ഉത്പന്നങ്ങളാണ് ജീപാസ് ഉപഭോക്താക്കള്‍ക്കായി എത്തിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here