Connect with us

National

മാവോയിസ്റ്റുകളുമായി ചര്‍ച്ചക്ക് തയാറെന്ന് രാജ്‌നാഥ് സിംഗ്

Published

|

Last Updated

ഭൂവനേശ്വര്‍: ആക്രമണം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് വരാന്‍ തയാറായാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. അക്രമം ജനാധിപത്യ രീതിയല്ല. ഉപാധികളില്ലാതെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറായാല്‍ അവരുമായി ചര്‍ച്ചയാവാമെന്നും മന്ത്രി പറഞ്ഞു. ഒഡീഷയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ജില്ലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു ആഭ്യന്തര മന്ത്രി.