Connect with us

Gulf

ചെറുശ്ശേരിയുടെ നിര്യാണത്തില്‍ പ്രവാസികളുടെ അനുശോചനം

Published

|

Last Updated

ദോഹ: കേരളത്തിന്റെ മതകീയ പര്‍ണശാലയില്‍ വിജ്ഞാനത്തിന്റെ പ്രകാശം പരത്തിയ പണ്ഡിത ജ്യോതിസ്സാണ് വിട പറഞ്ഞ സൈനുദ്ദീന്‍ മുസ്‌ലിയാരെന്ന് കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ അറിവുകള്‍ മറ്റാര്‍ക്കും നികത്താനാകാത്തവിധം ആഴമേറിയതാണ്. ശംസുല്‍ ഉലമക്ക് ശേഷം സമസ്തയുടെ കാര്യദര്‍ശിയായി പതിറ്റാണ്ടുകള്‍ പിന്നിട്ട ചെറുശ്ശേരി ഉസ്താദിന്റെ വേര്‍പാടിലൂടെ നഷ്ടമാകുന്നത് കരുത്തുറ്റ പാരമ്പര്യത്തിന്റെ അടയാളമാണെന്നും അനുശോചനത്തില്‍ പറഞ്ഞു.
ദോഹ: സാത്വികനും വിനയാന്വിതനുമായ പണ്ഡിത വ്യക്തിത്വമായിരുന്നു അന്തരിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. വാര്‍ധക്യത്തിലും കര്‍മനിരതാനാകാനും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദമാകാനും ശ്രമിച്ച അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയപ്രദകാകട്ടേ എന്നു പ്രാര്‍ഥിക്കുന്നതായി ഐ സി എഫ് ഖത്വര്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, ജന. സെക്രട്ടറി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദോഹ: ലളിത ജീവിതം കൊണ്ടും മത വിഷയങ്ങളിലുളള അഗാത പാണ്ഡിത്യം കൊണ്ടും ശ്രേദ്ധേയനായ നേതാവായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി ടി ഫൈസല്‍ അനുശോചിച്ചു. കേരളത്തിലെ മുസ്‌ലിം സമുദായത്തിന് നേതൃത്വം നല്‍കുന്നതില്‍ വിലയ സംഭാവന അര്‍പ്പിച്ച അദ്ദേഹത്തിന്റെ മരണം മുസ്‌ലിം സമൂഹത്തിന് വലിയ നഷ്ടാമണെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നിര്യാണത്തിലൂടെ മഹാനായ പണ്ഡിതനെയാണ് കേരളീയ മുസ്‌ലിം സമൂഹത്തിന് നഷ്ടമായതെന്ന് മലപ്പുറം ജില്ല മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്) പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മംവാഖിന്റെ മഹല്ല് ശാക്തീകരണ പദ്ധതി യാഥാര്‍ഥ്യമാകുന്നതിനു സംഘടന പക്ഷപാതിത്വങ്ങളില്ലാതെ പിന്തുണ നല്‍കിയ മഹാനായിരുന്നു അദ്ദേഹം.