ഭൂസമരം ഐക്യദാര്‍ഢ്യ സദസ്സ്

Posted on: February 19, 2016 7:52 pm | Last updated: February 19, 2016 at 7:52 pm
SHARE
ഐക്യദാര്‍ഢ്യ സദസ്സ് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഫരീദ് തിക്കോടി ഉദ്ഘാടനം ചെയ്യുന്നു
ഐക്യദാര്‍ഢ്യ സദസ്സ് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഫരീദ് തിക്കോടി ഉദ്ഘാടനം ചെയ്യുന്നു

ദോഹ: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഭൂരഹിതര്‍ നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധത്തിന് പിന്തുണയര്‍പ്പിച്ച് കള്‍ച്ചറല്‍ ഫോറം ഖത്വറില്‍ മൂന്നു കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. ഹിലാല്‍ കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന ഐക്യദാര്‍ഡ്യ സദസ്സ് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഫരീദ് തിക്കോടി ഉദ്ഘാടനം ചെയ്തു. ശശിധര പണിക്കര്‍, ത്വാഹിറ, അംഗം സുന്ദരന്‍ തിരുവനന്തപുരം, നൂര്‍ജഹാന്‍, അബ്ദുസ്സലാം, റഷീദ് അഹമ്മദ്, മുഹമ്മദ് റാഫി സംസാരിച്ചു. ഹാരിസ് എടവന കവിതാലാപനം നടത്തി. ബിജോയ് മാസ്റ്റര്‍, ഷൈജു, അലി നാടന്‍പാട്ട് ആലപിച്ചു.
മദീന ഖലീഫയില്‍ ഫോറം വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം ഉദ്ഘാടനം ചെയ്തു. തോമസ് സകറിയ അധ്യക്ഷത വഹിച്ചു. സമീഉല്ല പ്രതിജ്ഞ ചൊല്ലി, ഷാജുദ്ധീന്‍, അബ്ദുല്‍ ജബ്ബാര്‍ കവിതാലാപനം നടത്തി. റഷീദലി, ഷാഹിദ സംസാരിച്ചു. അല്‍ഖോറില്‍ നട ഐക്യദാര്‍ഡ സദസ്സ് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്ര’റി റോണി മാത്യു ഉദ്ഘാടനം ചെയ്തു. അല്‍ഖോര്‍ സാജിദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സാജിദ ഇസ്മാഈല്‍, സുധീര്‍, ഹനീഫ കെ ടി, സക്കീര്‍ ഹുസൈന്‍, ഷമീര്‍ കൊടിയത്തൂര്‍, യാസിര്‍ അബ്ദുല്ല, മുഹമ്മദലി സംസാരിച്ചു. ഫൈസല്‍ അബൂബക്കര്‍ കവിതാലാപനം നടത്തി. സാദിഖ് സി പി, ജഫീര്‍, അഫ്‌സല്‍ ഗാനമാലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here