Connect with us

Gulf

2020ഓടെ 40 ലക്ഷം സന്ദര്‍ശകര്‍; സ്വപ്ന പദ്ധതിയുമായി ടൂറിസം മേഖല

Published

|

Last Updated

ദോഹ: 2020ഓടെ 40 ലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഖത്വര്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖല. നിക്ഷേപം 40-45 ബില്യന്‍ ഡോളര്‍ ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
രാജ്യത്ത് ഹോട്ടല്‍, വിനോദസഞ്ചാര മേഖലയില്‍ വന്‍തോതിലുള്ള അടിസ്ഥാനസൗകര്യവികസനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ സന്ദര്‍ശകരുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നിരുന്നു. പ്രതിവര്‍ഷ വളര്‍ച്ച 7.7 ശതമാനമാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് കോടി സന്ദര്‍ശകരെ കൈകാര്യം ചെയ്തുവെന്നത്, വ്യോമഗതാഗത മേഖലയിലെ വളര്‍ച്ചയെയാണ് കാണിക്കുന്നത്. 2014ല്‍ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ രണ്ട് ശതമാനം (4.2 ബില്യന്‍ ഡോളര്‍) വിനോദസഞ്ചാര മേഖലയുടെ സംഭാവനയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെതില്‍ ഇത് 7.3 ശതമാനം (4.6 ബില്യന്‍ ഡോളര്‍) ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 4.7 ശതമാനം വളര്‍ച്ച നേടി 2025ഓടെ 7.2 ബില്യന്‍ ഡോളര്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഴത്തിലുള്ള സാംസ്‌കാരിക വേരുകളോടു കൂടിയ ലോകോത്തര ഹബ് ആയി ഖത്വറിനെ പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. സാംസ്‌കാരിക വിനോദസഞ്ചാരികള്‍, കുടുംബങ്ങള്‍, കായികപ്രേമികള്‍, വ്യവസായ യാത്രികര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നും ആവശ്യക്കാരുള്ള ഉന്നത പശ്ചാത്തലമുള്ള ഉത്പന്നം നിര്‍മിക്കേണ്ടത് അനിവാര്യമാണ്. അഥവാ അത്തരമൊരു ഉത്പന്നമായി രാജ്യത്തെ മാറ്റണമെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്‌സിബിഷന്‍ മാനേജര്‍ നദിജെ നോബ്ലറ്റഅ സെഗെഴ്‌സ് പറയുന്നു.
കഴിഞ്ഞ വര്‍ഷം 1400 റൂമുകളുള്ള 11 ഹോട്ടലുകള്‍ വിപണിയില്‍ എത്തും. 2022ഓടെ അരലക്ഷം കൂടുതല്‍ റൂമുകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. വ്യത്യസ്തമായ വിനോദസഞ്ചാര മേഖലകളും ആഡംബരപ്രിയരെയും ഇടത്തരക്കാരെയും തൃപ്തിപ്പെടുത്തുന്നവിധം വിശാലമായ ആതിഥേയ സൗകര്യങ്ങളും ആണ് വേണ്ടത്. ഇവ ഒരുക്കാനാണ് ഈ വര്‍ഷം ശ്രദ്ധിക്കുക. ചെലവില്‍ ബദ്ധശ്രദ്ധരായ യാത്രക്കാരെ മാത്രമല്ല, മികച്ച അനുഭവം താത്പര്യപ്പെടുന്നവരെയും ലക്ഷ്യമാക്കണം. മികച്ച അനുഭവം എന്നത് ഫൈവ്സ്റ്റാര്‍ വിലനിലവാരമല്ലെന്നതും ശ്രദ്ധിക്കണം. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശകരില്‍ കതാറ ഹോസ്പിറ്റാലിറ്റി, ഖത്വര്‍ എയര്‍വേയ്‌സ്, അല്‍ റയ്യാന്‍ ഹോസ്പിറ്റാലിറ്റി, ഖത്വര്‍ ടൂറിസം അതോറിറ്റി, ലബ്ബൈക് ഗ്രൂപ്പ് എന്നിവരുണ്ട്.

Latest