നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇന്ത്യയിലെത്തി

Posted on: February 19, 2016 6:23 pm | Last updated: February 19, 2016 at 6:23 pm
SHARE

NEPAL PMന്യൂഡല്‍ഹി: ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി ഇന്ത്യയിലെത്തി. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭാര്യ രാധിക സഖ്യയും 79 അംഗ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ നേപ്പാള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കെ പി ശര്‍മയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

ഊര്‍ജം, കണക്ടിവിറ്റി, ജനസമ്പര്‍ക്കം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളില്‍ കെ പി ശര്‍മ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.