ജാട്ട് പ്രക്ഷോഭം: ഹരിയാനയില്‍ മന്ത്രിയുടെ വസതിക്ക് തീവെച്ചു

Posted on: February 19, 2016 6:06 pm | Last updated: February 21, 2016 at 10:38 am
SHARE

jat reservation potestersറോത്തക്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജാട്ട് സമുദായക്കാര്‍ മന്ത്രിയുടെ വസതിക്ക് തീവെച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും അഗ്നിക്കിരയാക്കി. മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ അഭിമന്യുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ക്ഷുഭിതരായ പ്രക്ഷോഭകര്‍ പോലീസ് ജീപ്പും അഗ്നിക്കിരയാക്കിയിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

റോത്തക്കില്‍ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസിന് ഇന്നലെ മുതല്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷഭരിതമായ ഇവിടേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രി ലാല്‍ ഖട്ടറുമായി ജാട്ട് സമുദായ നേതാവ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജാട്ട് സമുദായക്കരാടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here