ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ബിസിസിഐ

Posted on: February 19, 2016 6:12 pm | Last updated: February 19, 2016 at 6:12 pm

bcciമുംബൈ: ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കും. വെള്ളിയാഴ്ച്ച നടന്ന യോഗത്തിലാണ് തീരുമാനം. ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നാണ് ബിസിസിഐ വാദം. ഇത് സുപ്രീംകോടതിയെ ധരിപ്പിക്കും. ബോര്‍ഡിന് വേണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെക്രട്ടറി അനുരാഗ് താക്കൂറിനെ നിയോഗിച്ചതയി ബിസിസിഐ അറിയിച്ചു.

ഐപിഎല്‍ വാതുവെപ്പ് കേസിന്റെ പശ്ചാത്തലത്തിലാണ് വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ആര്‍എം ലോധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ബിസിസിഐക്കും ഐപിഎല്ലിനും പ്രത്യേക ഭരണസമിതികള്‍ വേണം, ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന്‍ വേണം, സംസ്ഥാനങ്ങളില്‍ ഒന്നിലധികം അസോസിയേഷനുകള്‍ അനുവദിക്കരുത്, ബിസിസിഐയില്‍ സിഇഒയെ നിയമിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി സമര്‍പ്പിച്ചത്.