ജെഎന്‍യു: ഇടത് പാര്‍ട്ടികള്‍ ദേശവ്യാപക പ്രക്ഷോഭത്തിന്

Posted on: February 19, 2016 4:51 pm | Last updated: February 19, 2016 at 4:51 pm
SHARE

Sitaram Yechuryന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കന്‍ഹയ്യക്കെതിരേ വ്യാജവീഡിയോ തയാറാക്കിയതിനെതിരേ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം ആറിന് ഇടത് പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ആര്‍ജെഡിയു, ജെഡി-യു നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തില്‍ കൂടുതല്‍ പാര്‍ട്ടികളെ ഉള്‍ക്കൊള്ളിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം. ഇതുകൂടാതെ പാര്‍ലമെന്റിലും ശക്തമായ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here