ബിജെപിയും ആര്‍എസ്എസും തന്നെ ദേശസ്‌നേഹം പഠിപ്പിക്കേണ്ട: രാഹുല്‍ ഗാന്ധി

Posted on: February 19, 2016 4:02 pm | Last updated: February 20, 2016 at 12:55 pm

rahul gandi nഅമേത്തി: ജെഎന്‍യു വിഷയത്തില്‍ തന്നെ ദേശവിരുദ്ധനെന്ന് അധിക്ഷേപിച്ച ബിജെപിക്കും ആര്‍എസ്എസിനും രാഹുല്‍ ഗാന്ധിയുടെ മറുപടി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ദേശസ്‌നേഹ പാഠങ്ങള്‍ തനിക്ക് ആവശ്യമില്ലെന്ന് രാഹുല്‍ പറഞ്ഞു.

ദേശസ്‌നേഹം തന്റെ രക്തത്തിലുണ്ട്. രാജ്യത്ത് ഇപ്പോള്‍ എതിരഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം മണ്ഡലമായ അമേത്തിയിലെ സലോണില്‍ കര്‍ഷകരുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ജെഎന്‍യുവില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ച് രാഹുല്‍ കാമ്പസിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി അടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു.