Connect with us

National

വിവരാവകാശ കമ്മീഷണര്‍ സാധ്യതാ പട്ടികയില്‍ നിന്നും ബസിയെ ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി പോലീസ് കമ്മീഷണറായ ബിഎസ് ബസിയെ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയില്‍ നിന്നും ഒഴിവാക്കി. ന്യൂഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും ഈ മാസം അവസാനം വിരമിക്കുന്ന ബിഎസ് ബസിയെ കേന്ദ്രം മുഖ്യവിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ മൂന്ന് വിവരാകാശ കമ്മീഷണര്‍മാരുടെ തസ്തികയിലാണ് ഒഴിവുള്ളത്. എന്നാല്‍ ബസിയെ പരിഗണിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ളവര്‍ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബസിയെ തഴഞ്ഞത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലും അടങ്ങുന്ന പാനലാണ് കമ്മീഷണറെ തെരഞ്ഞെടുക്കുക.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെഎന്‍യു വിഷയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഇടം പിടിച്ച ഉദ്യോഗസ്ഥനാണ് ബിഎസ് ബസി. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തില്‍ ബസ്സിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു.വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടന്നും ബസി ആരോപിച്ചിരുന്നു.