പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടതിന് പോലീസുകാരനെ അടിച്ചുകൊന്നു

Posted on: February 19, 2016 1:04 pm | Last updated: February 19, 2016 at 1:04 pm
SHARE

MURDERബദൗന്‍: ഡി ജെ സംഗീതം നിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ എത്തിയ പോലീസുകാരനെ വീട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തി. മറ്റൊരു പോലീസുകാരന് ഗുരുതരമായി പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ബില്‍സിയില്‍പ്പെട്ട ഘദൗലിയിലാണ് സംഭവം. ഇവിടത്തെ ജഗത്പാല്‍ എന്നയാളുടെ വീട്ടില്‍ നിന്നുള്ള ഡി ജെ സംഗീതം അസഹ്യമായപ്പോള്‍ നാട്ടുകാരിലൊരാള്‍ റിസൗലി പോലീസ് ഔട്ട് പോസ്റ്റില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരായ മുഹമ്മദ് ഫഹീമും ഭീംസനും ഉടന്‍ സംഭവ സ്ഥലത്തെത്തുകയും പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതില്‍ പ്രകോപിതരായ ജഗത്പാലും കുടുംബാംഗങ്ങളും പോലീസുകാരെ കൈക്കോട്ടും കോടാലിയും വടികളുമൊക്കെയായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവവരെയും പിന്നീട് പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് ഫഹീം മരിച്ചുവെന്ന് എ എസ് പി മുന്നാലാല്‍ പറഞ്ഞു. സംഭവത്തില്‍ ജഗത്പാല്‍, ഭാര്യ, മകന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവരും ഒളിവിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here