സുമനസ്സുകളുടെ സഹായം തേടി ദിയ ഫാത്തിമ

Posted on: February 19, 2016 12:01 pm | Last updated: February 19, 2016 at 12:01 pm
SHARE

riyaഫറോക്ക്: സുമനസ്സുകളുടെ സഹായങ്ങള്‍ തന്റെ ജീവിതത്തിന് പുതിയ ചിറകുകള്‍ നല്‍കുമെന്ന ശുഭപ്രതീക്ഷയില്‍ ആശുപത്രിയില്‍ കാത്തുകിടക്കുകയാണ് ആറ് വയസ്സുകാരിയായ ദിയ ഫാത്തിമ. ഫാറൂഖ് കോളേജ് പോസ്റ്റ് ഓഫീസിനു സമീപം കരിയാത്തം കോട്ടയില്‍ അബ്ദുല്‍ നിസാറിന്റെ മകള്‍ ദിയ ഫാത്തിമയാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കു വേണ്ടി സഹായം തേടുന്നത്. ഫാറൂഖ് കോളേജിലെ അല്‍ ഫാറൂഖ് എ എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ദിയ ഇപ്പോള്‍ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ഉടന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ശസ്ത്രക്രിയക്കും തുടര്‍ ചികില്‍ത്സക്കുമായി 25 ലക്ഷം രൂപയിലധികം ചിലവ് വരും. മകളുടെ ചികിത്സക്കായി എങ്ങനെ തുക കണ്ടെത്തണമെന്നറിയാതെ പ്രയാസപ്പെടുകയാണ് ഈ കുടുംബം.
ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും റസിഡന്റ്‌സ് അസോസിയേഷനുകളും ദിയയുടെ ചികിത്സ ചെലവ് കണ്ടെത്താനായി രംഗത്തെത്തിയിട്ടുണ്ട്. ബാലകൃഷ്ണന്‍ മുഖ്യരക്ഷാധികാരിയായി വി എം അബ്ദുല്‍ റസാഖ് (ചെയ.), ഡോ. എ കെ അബ്ദുല്‍ റഹീം (കണ്‍.), കെ കെ മുഹമ്മദ് കോയ (ട്രഷ.) അംഗങ്ങളായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫറോക്ക് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഫാറൂഖ് കോളേജ് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 105 100010000 572 ,( IFSC CODE: F D R L O 12 F C U B)

LEAVE A REPLY

Please enter your comment!
Please enter your name here