ജയയുടെ പിറന്നാള്‍ സമ്മാനമായി ചെന്നൈയില്‍ സൗജന്യ ബസ് യാത്ര

Posted on: February 19, 2016 10:48 am | Last updated: February 19, 2016 at 10:48 am
SHARE

jayalalithaചെന്നൈ: തന്റെ 68ാം പിറന്നാള്‍ സമ്മാനമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പിറന്നാള്‍ ദിനമായ ഈ മാസം 24 മുതല്‍ ചെന്നൈ മെട്രോപോളിറ്റന്‍ നഗര പരിധിയിലായിരിക്കും വയോജനങ്ങള്‍ക്ക് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുക. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ വാഗ്ദാനത്തിന്റെ പ്രാരംഭ ഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും താമസിയാതെ മറ്റിടങ്ങളിലും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ആദ്യഘട്ടത്തി ല്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എം ടി സി) ബസുകളിലായിരിക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക. ഈ പദ്ധതി അനുസരിച്ച് എയര്‍കണ്ടീഷന്‍ ബസുകള്‍ ഒഴികെയുള്ളവയില്‍ സൗജന്യ യാത്ര ചെയ്യാം. 60 വയസ്സില്‍ അധികമുള്ളവര്‍ക്ക് പ്രതിമാസം പത്ത് കൂപ്പണുകള്‍ നല്‍കും. ഇത് യാത്രാവേളയില്‍ കണ്ടക്ടറെ കാണിച്ചാല്‍ മതി. കൂപ്പണ്‍ ലഭിക്കുന്നതിനായി ട്രാന്‍സോര്‍ട്ട് വകുപ്പിന് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കുന്നതിന് അവസാന തീയതിയില്ലെന്നും ഈ പദ്ധതിയുടെ പ്രയോജനം എപ്പോള്‍ വേണമെങ്കിലും ലഭിക്കുമെന്നും ജയലളിത വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here