ഗുജറാത്തിലെ സൂരജ് ഗ്രാമത്തില്‍ അവിവാഹിതരായ സത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു

Posted on: February 18, 2016 9:34 pm | Last updated: February 18, 2016 at 9:34 pm
SHARE

budget-mobile-phone_050df99c-d635-11e5-9f67-7d8bb840e754അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ സൂരജ് ഗ്രാമത്തില്‍ അവിവാഹിതരായ സത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ചു. സൂരജ് പഞ്ചായത്താണ് നിരോധനം നടപ്പാക്കിയത്.

ആരെങ്കിലും നിരോധനം ലംഘിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2100 രൂപയാണ് പിഴ അടക്കേണ്ടിവരും. ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ അധികൃതരെ അറിയിച്ചാല്‍ 200 രൂപ പാരിതോഷികുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് മൊബൈല്‍ഫോണ്‍ എന്നാണ് സൂരജ് പഞ്ചായത്തംഗം ദേവശി വങ്കറിന്റെ ചോദ്യം. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം കാരണം പെണ്‍കുട്ടികള്‍ സമയം വെറുതെ പാഴാക്കുകയാണ്. ഈ സമയം പഠനത്തിനായാണ് പെണ്‍കുട്ടികള്‍ ഉപയോഗിക്കേണ്ടതെന്നും ബന്ധുക്കളോട് സംസാരിക്കാന്‍ രക്ഷിതാക്കളുടെ ഫോണ്‍ ഉപയോഗിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.