പി സി എഫ് ഭാരവാഹി പട്ടികക്ക് മഅ്ദനിയുടെ അംഗീകാരം

Posted on: February 18, 2016 9:04 pm | Last updated: February 18, 2016 at 9:04 pm

abdunnasar madaniദോഹ: പി സി എഫ് ജനറല്‍ ബോഡി തിരഞ്ഞെടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ക്ക് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി അംഗീകാരം നല്‍കിയതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അണ്ടൂര്‍ക്കോണം നൗഷാദ് (പ്രസി.), കരീം തിണ്ടലം (ജന. സെക്ര.), ബഷീര്‍നാദാപുരം, അസീസ് കുറ്റിപ്പുറം, അശ്‌റഫ് കണ്ണൂര്‍ (വൈ. പ്രസി.), ഫസല്‍ കാസര്‍കോട്, സലാം കുന്ദംകുളം, അഷറഫ് വളാഞ്ചേരി (സെക്ര.), മുനീര്‍ അകലാട് (ട്രഷറര്‍) ശിഹാബ് ആലപ്പുഴ (കോ ഓര്‍ഡിനേറ്റര്‍), ലത്വീഫ് കാസര്‍കോട് (അസി. കോഓര്‍ഡിനേറ്റര്‍), സമദ് കാഞ്ഞീര, മുഈനുദ്ദീന്‍ വെളിയംകോട് (ഉന്നതാധികാര സമിതി അംഗങ്ങള്‍).