കെ എം സി സി ‘സമന്വയം’: കെ എം ഷാജി അതിഥി

Posted on: February 18, 2016 8:39 pm | Last updated: February 18, 2016 at 8:39 pm
SHARE

km shajiദോഹ: കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ടിപ്പിക്കുന്ന ‘സമന്വയം 2016’ല്‍ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി മുഖ്യാഥിയായി പങ്കെടുക്കും. മാര്‍ച്ച് നാലിനു വൈകുന്നേരം ആറിന് അബൂ ഹമൂറിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ കെ ജി. ഹാളിലാണ് പരിപാടി.
ഗാനമേള, ഒപ്പന, കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങിയ പരിപാടികള്‍ നടക്കും. പരിപാടിയുടെ സംഘാടക സമിതിക്കു രൂപം നല്‍കി. നിഅമത്തുല്ല കോട്ടക്കല്‍ (ചെയര്‍.), നബീല്‍ നന്തി (ജന. കണ്‍.), ഹംസ കെ കെ (ട്രഷറര്‍) താഹ ഹംസ, കെ കെ വി മുഹമ്മദലി, അനസ് കാപ്പാട്, കൊവുമ്മല്‍ ബഷീര്‍ (വൈ. ചെയര്‍.), ബഷീര്‍ നന്തി, അബ്ദുര്‍റഹ്മാന്‍ തടത്തില്‍, നിസാര്‍ പയലന്‍ (കണ്‍.) നവാസ് കോട്ടക്കല്‍, റഫീഖ് ഇയ്യത്കുനി (കോ ഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍.
യോഗത്തില്‍ സി പി സദഖത്തുല്ല അധ്യക്ഷത വഹിച്ചു. ഹംസ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.