Connect with us

Gulf

അക്ബര്‍ കക്കട്ടിലിന് ഖത്വര്‍ പ്രവാസികളുടെ അനുശോചനം

Published

|

Last Updated

ദോഹ: കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ അകാല നിര്യാണത്തില്‍ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും ഒ ഐ സി സി ഗ്ലോബല്‍ മെമ്പറുമായ ജോപ്പച്ചന്‍ തെക്കേക്കുറ്റ് അനുശോചിച്ചു. ഖത്വറില്‍ ഇന്‍കാസ് പരിപാടികളിലുള്‍പ്പെടെ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളെ ജനകീയമാക്കിയത് അധ്യാപകരന്റ ജീവിതവും അനുഭവവും ചേര്‍ത്തു വെച്ച എഴുത്തുകളാണെന്നും വിയോഗം മലയാള സാഹിത്യത്തിന് നഷ്്ടമാണെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

ഗ്രാമീണ ശൈലിയില്‍ നാട്ടുമൊഴികളുടെ വേറിട്ട ഭാഷയിലൂടെ കഥ പറഞ്ഞ സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് “സംസ്‌കൃതി” അനുസ്മരിച്ചു. തന്റെ അധ്യാപക ജീവിതവും സ്‌കൂള്‍ അനുഭവങ്ങളും ഏറെ ഹൃദ്യമായി അവതരിപ്പിച്ച അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ചെറുകഥാകൃത്തിനെയാണെന്ന് “സംസ്‌കൃതി” പ്രസിഡന്റ് എ കെ ജലീല്‍, ജന. സെക്രട്ടറി കെ കെ ശങ്കരന്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

Latest