Connect with us

Gulf

സിറിയയിലെ രക്തച്ചൊരിച്ചില്‍: അമീറും ഫ്രഞ്ച് പ്രസിഡന്റും ചര്‍ച്ച നടത്തി

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്തെ സ്വീകരിക്കുന്നു

ദോഹ: സിറിയയിലെ രക്തച്ചൊരിച്ചിലിന് അറുതിവരുത്തുന്നതും ഉപരോധിക്കപ്പെട്ട സിറിയന്‍ നഗരങ്ങളിലേക്ക് അവശ്യ സാധനങ്ങളും സഹായങ്ങളും എത്തിക്കുന്നതും സംബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്തെയും ചര്‍ച്ച നടത്തി. അമീറിന്റെ ഫ്രഞ്ച് സന്ദര്‍ശനത്തിനിടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
സിറിയയില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ഉത്തരവാദി ഭരണകൂടമാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇരുനേതാക്കളും ആഗോള ജനതയുടെ സഹായം തേടി. സിറയയുടെ ഇന്നത്തെ പരിതാപാവസ്ഥയിലും നാശത്തിലും അവിടുത്തെ ഭരണകൂടത്തിന്റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം അന്താരാഷ്ട്ര സമൂഹത്തെ ഉണര്‍ത്തേണ്ടതുണ്ട്. എലിസ്സീ കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയില്‍ മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും പരസ്പര സഹകരണവും കടന്നുവന്നു. ഇരു സുഹൃദ്‌രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഉണ്ടാവേണ്ട വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്തു.

Latest