Connect with us

Gulf

എക്‌സിറ്റ് പരാതികള്‍ പരിഹരിക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിലവില്‍ വരും

Published

|

Last Updated

ദോഹ: രാജ്യത്തു വസിക്കുന്ന പ്രവാസികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ആഭ്യന്ത മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സ്റ്റാന്‍ഡിംഗ് കമ്മിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ പ്രതിവാര യോഗത്തിലാണ് സ്ഥിരം സമിതി രൂപീകരിക്കാനുള്ള തീരുമാനത്തിനു അംഗീകാരം നല്‍കിയത്.
പുതിയ തൊഴില്‍ നിയമം നടപ്പില്‍ വരുന്ന തിയ്യതി മുതല്‍ സ്ഥിരം സമിതിയുടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും അംഗങ്ങളാവും.
അതേസമയം, പുതിയ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പോണ്‍സര്‍ക്കായുള്ള ബേങ്ക് ഗ്യാന്‍ഡി നിന്ധനകള്‍ നിശ്ചിതമാക്കണമെന്ന ആഭ്യന്തര മന്ത്രാലയ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ ഗ്രാമീണ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ശൂറ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ മന്ത്രിസഭ പരിശോധിക്കുകയും കൂടുതല്‍ പഠനത്തിനായി മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
പെര്‍മനന്റ് റിക്രൂട്ട്‌മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട 2003 വര്‍ഷത്തെ 26ാം നമ്പര്‍ നിയമ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

Latest