Connect with us

National

സീ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് പനിനീര്‍ പൂവ് നല്‍കി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു 'കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ'

Published

|

Last Updated

ന്യൂഡല്‍ഹി: കന്നയ്യ കുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് പ്രക്ഷുബ്ധമായ ജെഎന്‍യുവില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. പഠിപ്പ് മുടക്കി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കള്‍ എത്തുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടി നിരവധി മാധ്യമ പ്രവര്‍ത്തകരും എത്തുന്നുണ്ട്.

സീ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്ക് ചുവന്ന റോസാ പുഷ്പം നല്‍കിയാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. “കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കു” എന്ന അപേക്ഷയോടെയാണ് വിദ്യാര്‍ത്ഥികള്‍ പുഷ്പം നല്‍കിയത്.

നേരത്തെ സീന്യൂസ് എഡിറ്റ് ചെയ്ത് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ക്ക് ശേഷമാണ് കനയ്യ കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ചാനല്‍ ദൃശ്യം തെളിവായി എടുത്താണ് കനയ്യയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ഇത്തരം കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് സമരത്തെ അട്ടിമറിക്കരുതെന്നാണ് വിദ്യാര്‍ത്ഥികള്‍ സീന്യൂസിനോട് ആവശ്യപ്പെടുന്നത്.

 

---- facebook comment plugin here -----

Latest