മദ്യ നയം:പുനപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി

Posted on: February 18, 2016 3:21 pm | Last updated: February 19, 2016 at 8:58 am

BARന്യൂഡല്‍ഹി:മദ്യ നയം ചോദ്യം ചെയ്തുകൊണ്ട് ബാറുടമകള്‍ നല്‍കിയ പുനപരിശോധനാ ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ജെ.എസ്.കഹാര്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

സര്‍ക്കാരിന്റെ മദ്യ നയം ഏകപക്ഷീയമാണെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. മദ്യവില്പന മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ല. മദ്യവില്പന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചത്. അതിനാല്‍ നയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. ബാറുടമകള്‍ക്ക് വേണ്ടി പോളക്കുളം കൃഷ്ണദാസാണ് ഹരജി നല്‍കിയത്

ഡിസംബര്‍ 29നാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയ മദ്യനയം സുപ്രീംകോടതി ശരിവച്ചത്.