Connect with us

Gulf

സാമ്പത്തിക ഇടപാട് നടത്തി കടന്നുകളയുന്നവര്‍ക്ക് നാട്ടിലും പിടിവീഴും

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ബേങ്ക് വായ്പയെടുത്ത് ഇന്ത്യയിലേക്ക് കടന്നുകളയുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ നിയമ നടപടി സ്വീകരിക്കാന്‍ പുതിയ മാര്‍ഗം വരുന്നു. യു എ ഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത പരാതിയുമായി ഇന്ത്യയിലെ കോടതികളെ സമീപിക്കാവുന്ന പുതിയ സംവിധാനമാണ് നിലവില്‍വരുന്നത്.

യു എ ഇയില്‍ നിന്ന് ബേങ്ക് വായ്പ വാങ്ങി തിരിച്ചടക്കാതെ നാട്ടിലേക്ക് കടന്നുകളഞ്ഞ് ഒളിച്ചുനടക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ അധികൃതര്‍ മുഖേന നടപടി സ്വീകരിക്കാം. ഇന്ത്യന്‍ റിസര്‍വ് ബേങ്കും യു എ ഇ കേന്ദ്ര ബേങ്കും ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ട്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ധാരണ.

ഇവിടെ സാമ്പത്തിക ബാധ്യതയുള്ളവര്‍ക്ക് നാട്ടില്‍ അത് പരിഹരിക്കാനുള്ള സൗകര്യവും ഇതോടെ സംജാതമാകും. വന്‍തോതില്‍ യു എ ഇയില്‍ സാമ്പത്തിക ബാധ്യതയുള്ളവര്‍ക്ക് നാട്ടില്‍ സ്വത്തുക്കള്‍ വിറ്റ് അത് അവിടെവെച്ചുതന്നെ പരിഹരിക്കാനുള്ള സൗകര്യമാണ് വരുന്നത്.

Latest