രാഹുല്‍ ഗാന്ധിയെ വെടിവെച്ച് കൊല്ലണമെന്ന് ബിജെപി എംഎല്‍എ

Posted on: February 18, 2016 12:31 pm | Last updated: February 18, 2016 at 1:29 pm
SHARE

kailash choudhariന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റിയോ വെടിവച്ചോ വധിക്കണമെന്നും രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് ചൗധരി. ബാര്‍മര്‍ ജില്ലയിലെ ബെയ്‌ട്ടോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കൈലാഷ്. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്ന രാഹുല്‍ രാജ്യത്തോട് മാപ്പു പറയണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സ്ഥാനം രാജിവയ്ക്കണമെന്നും കൈലാഷ് ചൗധരി പറഞ്ഞു. രാജസ്ഥാനിലെ കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ഇന്ത്യയില്‍ ജീവിച്ച് രാഹുലിന് പാക്കിസ്ഥാനു സിന്ദാബാദ് വിളിക്കാന്‍ അവകാശമില്ലെന്നും അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയായി കാണുന്നവര്‍ക്കൊപ്പമാണ് ഇയാളെന്നും ബിജെപി എംഎല്‍എ ആരോപിച്ചു. അതേസമയം, ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കൈലാഷിന്റെ വാക്കുകളിലൂടെ ബിജെപിയുടെ യഥാര്‍ഥ സ്വഭാവമാണ് പുറത്തുവന്നിരിക്കുന്നതെന്ന് രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് കൈലാഷ് ചെയ്തിരിക്കുന്നത്. എത്രയും പെട്ടെന്ന് കൈലാഷിനെ ബിജെപിയില്‍ നിന്നും പുറത്താക്കണമെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here