ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു

Posted on: February 18, 2016 11:31 am | Last updated: February 18, 2016 at 3:20 pm
SHARE

guruvayoor copyഗുരുവായൂര്‍: കലിക്കറ്റ് സര്‍വകലാശാലാ ‘ഡി’ സോണ്‍ കലോത്സവം നടക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം ദേഹത്തു വീണ് വിദ്യാര്‍ഥിനി മരിച്ചു.  എന്ന ഒന്നാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥിനി അനുഷയാണ് മരിച്ചത്.

ആറ് പേര്‍ക്ക് പരിക്കേറ്റതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന തണല്‍ മരം കാറ്റത്ത് കടപുഴകി വീഴുകയായിരുന്നു. രാവിലെ മത്സരങ്ങള്‍ തുടങ്ങുന്നതിനു മുന്‍പായിയിരുന്നു അപകടം.

കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരമാണ് ശ്രീകൃഷ്ണ കോളജില്‍ നടക്കുന്നത്. ബുധനാഴ്ചയാണ് മത്സരം തുടങ്ങിയത്. നാളെ മുതല്‍ സ്‌റ്റേജ് ഇനങ്ങള്‍ നടക്കാനിരിക്കുകയാണ്. സ്‌റ്റേജ്ഇതര മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്ന കാമ്പസിലാണ് ഈ ദുരന്തമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here