ജെഎന്‍യു സംഭവം: എബിവിപിയില്‍ രാജി

Posted on: February 18, 2016 10:28 am | Last updated: February 18, 2016 at 12:45 pm
SHARE

abvpന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എ.ബി.വി.പി നേതാക്കള്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. . എ.ബി.വി.പി ജെ.എന്‍.യു യൂനിറ്റ് ജോയന്റ് സെക്രട്ടറി പ്രദീപ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് യൂനിറ്റ് പ്രസിഡന്റ് രാഹുല്‍ യാദവ്, സെക്രട്ടറി അങ്കിത് ഹാന്‍സ് എന്നിവരാണ് സംഘടനയില്‍നിന്ന് രാജിവെച്ചതായി അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ജെ.എന്‍.യു വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥിസമൂഹത്തിന് നേരെ കടുത്ത അടിച്ചമര്‍ത്തല്‍ തുടരുന്ന ഒരു ഭരണകൂടത്തിന്റെ ശബ്ദമാകാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എബിവിപിയായിരുന്നു ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ആദ്യം ആരോപിച്ചതും കനയ്യകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചതും.

ജെ.എന്‍.യുവിലെ സംഘര്‍ഷത്തിലും വിഷയം കൈകാര്യം ചെയ്തതിലും സംഘടനയില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. നേതൃത്വത്തിന്റെ നിലപാടിനെതിരെ ഒരു വിഭാഗം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതാണ് മൂന്ന് പേരുടെ രാജിയില്‍ കലാശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here