രാഷ്ട്രീയക്കാര്‍ക്കെതിരെ യു എ പി എ പ്രയോഗിക്കരുത്: വീരേന്ദ്രകുമാര്‍

Posted on: February 18, 2016 9:11 am | Last updated: February 18, 2016 at 9:11 am

veerendra kumarകോഴിക്കോട്: രാഷ്ട്രീയക്കാര്‍ക്കെതിരെ യു എ പി എപോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍. ജെ ഡി യു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, സഹസംഘടനാ അധ്യക്ഷന്മാര്‍ എന്നിവരുടെ യോഗത്തിനുശേഷം സ്വവസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജയരാജനെതിരെ യു എ പി എ ചുമത്തിയത് തെറ്റാണ്. അത് പിന്‍വലിക്കണം.ദേശദ്രോഹികള്‍ക്കെതിരെ ചുമത്തേണ്ട നിയമമാണ് യു എ പി എയെന്നും അദ്ദേഹം പറഞ്ഞു. ജയരാജനെതിരെ യു എ പി എ ചുമത്തിയത് താങ്കളടക്കമുള്ള യു ഡി എഫ് സര്‍ക്കാരല്ലേ എന്ന ചോദ്യത്തിന് ചുമത്തിയത് ആരായാലും പാടില്ലെന്നതാണ് പാര്‍ട്ടി നിലപാടെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി.