Connect with us

Kozhikode

അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ രംഗത്തിറങ്ങുക: എസ് എസ് എഫ്‌

Published

|

Last Updated

കോഴിക്കോട്: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജനാധിപത്യ ശക്തികള്‍ കൂട്ടായ പ്രക്ഷോഭത്തിനിറങ്ങണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജെ എന്‍ യു വിദ്യാര്‍ഥികളുടെ ജനാധിപത്യ സമരങ്ങളെ ദേശദ്രോഹ മുദ്രചാര്‍ത്തി അടിച്ചമര്‍ത്തുകയാണ് കേന്ദ്ര ഭരണകൂടം. സംഘ് പരിവാറിനോട് വിയോജിക്കുന്നവരെ കൊലപ്പെടുത്തിയും കള്ളക്കേസ് ചുമത്തി ജയിലിലടച്ചും നിശബ്ദരാക്കാനുള്ള നീക്കത്തിലൂടെ പൗരന്‍മാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയാണ്. മഹാത്മാഗാന്ധി മുതല്‍ എം എസ് കല്‍ബുര്‍ഗി വരെയുള്ളവരെ കൊലപ്പെടുത്തിയ അതേ ഫാസിസ്റ്റ് ബോധമാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥികള്‍ക്കെതിരെയും പ്രയോഗിക്കപ്പെടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷനുകൂല നിലപാടെടുത്ത ആര്‍ എസ് എസില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ദുര്‍ഗതി ഇന്ത്യന്‍ ജനതക്കില്ല. അന്യായമായി ജയിലിലടച്ച വിദ്യാര്‍ഥികളെമോചിപ്പിക്കാനും അവര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

Latest